പട്‌ന ∙ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ജന്‍ സുരാജ് പാര്‍ട്ടി (ജെഎസ്പി) സ്ഥാപകൻ പ്രശാന്ത് കിഷോര്‍. ആരോപണം ശരിവയ്ക്കാൻ നിലവില്‍ തന്റെ പക്കല്‍ തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കിലും സീറ്റുകളൊന്നും നേടാന്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല.
‘‘ജെഎസ്പിയുടെ പരാജയം തകർത്തുകളയുന്നതായിരുന്നു. കീഴടക്കാനാകാത്ത ചില ശക്തികള്‍ അവിടെ പ്രവര്‍ത്തിച്ചു. ജനങ്ങള്‍ക്ക് അധികം പരിചയമില്ലാത്ത പാര്‍ട്ടികള്‍ പോലും ലക്ഷക്കണക്കിനു വോട്ടുകള്‍ നേടി.
ചില ആളുകള്‍ എന്നോട് പ്രതികരിക്കാനും വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടന്നെന്ന് പറയാനും ആവശ്യപ്പെടുന്നുണ്ട്. ഇതു പരാജയത്തിന് ശേഷം ആളുകള്‍ ഉന്നയിക്കുന്ന ആരോപണമാണ്.
എന്റെ പക്കല്‍ തെളിവുകളില്ല. എന്നാല്‍, പല സംഗതികളും തമ്മില്‍ ഒത്തുപോകുന്നില്ല. പ്രഥമദൃഷ്ട്യാ, എന്തോ തെറ്റായി നടന്നെന്ന് തോന്നുന്നുണ്ട്. എന്നാല്‍, എന്താണ് അതെന്ന് അറിയില്ല.
ജനങ്ങളുടെ ആശങ്ക ലളിതമായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്യുകയും ജന്‍ സുരാജ് പാര്‍ട്ടി വിജയിക്കാതിരിക്കുകയും ചെയ്താല്‍ അത് ലാലുവിന്റെ ജംഗിള്‍രാജ് മടങ്ങി വരാനുള്ള വഴിതെളിച്ചേക്കുമെന്ന് അവര്‍ കരുതി’’ – പ്രശാന്ത് കിഷോർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
