ഹോളി കളറാക്കാൻ സ്കൂട്ടറിൽ അഭ്യാസപ്രകടനം: എന്നാപിന്നെ ഇതുകൂടി പിടിച്ചോളാൻ പോലീസ് 

MARCH 28, 2024, 10:54 AM

നോയിഡ: ഹോളി കെങ്കേമമായി ആഘോഷിക്കുന്ന തിരക്കിലായിരുന്നു ഉത്തരേന്ത്യ.ഇതിന്റെ ദൃശ്യങ്ങൾ അടക്കം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തു. അതിൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ഒരു വീഡിയോയാണ് സ്കൂട്ടറിൽ ഇരുന്നുള്ള മൂന്ന് പേരുടെ അഭ്യാസ പ്രകടനം.

ഒരു യുവാവ് സ്കൂട്ടർ ഓടിക്കുകയും അതിന് പിന്നിൽ രണ്ടുപെൺകുട്ടികൾ നിറങ്ങൾ വാരിപൂശുന്നതുമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വീഡിയോ അശ്ലീല ചുവയോടു കൂടിയതാണെന്നായിരുന്നു വ്യാപക വിമർശനം ഉയർന്നിരുന്നു.എന്നാൽ ഈ അഭ്യാസ പ്രകടനത്തിൽ ഇപ്പോൾ പൊലീസ് ഇടപെട്ടിരിക്കുകയാണ്.

വൈറൽ വീഡിയോ ശ്രദ്ധയിൽ പെട്ട പൊലീസ് ആകെ മൊത്തം 80,500 രൂപയാണ് മൂവർക്കും പിഴ ചുമത്തിയിരിക്കുന്നത്.ട്രാഫിക് നിയമം ലംഘിച്ചതിൻ്റെ പേരിൽ ആദ്യം33,000 രൂപ പിഴ പൊലീസ് ഈടാക്കിയിരുന്നു.എന്നാൽ അവിടം കൊണ്ട് തീരുന്നില്ല.

vachakam
vachakam
vachakam

ഇപ്പോഴിതാ ഹെൽമറ്റ് ധരിച്ചില്ല എന്നതടക്കം ചൂണ്ടിക്കാട്ടി 47,500 രൂപ കൂടി പിഴ ചുമത്തിയിരിക്കുകയാണ് പൊലീസ്. ഇതോടെയാണ് ഇവർ ആകെ അടക്കേണ്ട പിഴത്തുക 80,500 രൂപയായത്.സംഭവത്തിൽ ലോക്കൽ പൊലീസ് എഫ്ഐആറും രജിസ്റ്റർചെയ്തിട്ടുണ്ട്.

അശ്രദ്ധയോടെ വാഹനമോടിക്കുക, മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തുന്ന പ്രവൃത്തിയിൽ ഏർപ്പെടുക, പൊതു സ്ഥലത്ത് അശ്ലീലപ്രവൃത്തിയിലേർപ്പെടുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.


vachakam
vachakam
vachakam

ENGLISH SUMMARY: Police fine for traffic rule violations 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam