ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ പൊതുസ്ഥലം കൈയേറി നിര്‍മിച്ച മദ്രസ പൊളിച്ച നീക്കിയ സ്ഥലത്ത് പൊലീസ് ഔട്ട്‌പോസ്റ്റ് നിര്‍മിച്ചു. മുമ്പ് 'മാലിക് കാ ബാഗീച്ച' എന്നറിയപ്പെട്ടിരുന്ന സ്ഥലം ഇപ്പോള്‍ അധികാരികള്‍ 'പോലീസ് കാ ബാഗീച്ച' എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്.
ഹല്‍ദ്വാനിയിലെ ബന്‍ഭൂല്‍പുരയില്‍ മദ്രസ തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും ഡസന്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അനുമതിയില്ലാതെ നിര്‍മിച്ചതാണെന്നാരോപിച്ച് മദ്രസയും അതിനോട് ചേര്‍ന്നുള്ള പ്രാര്‍ത്ഥനാകേന്ദ്രവും വ്യാഴാഴ്ച അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിച്ചു.
തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ നാട്ടുകാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഹല്‍ദ്വാനിയിലെ അധികാരികള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു, സ്‌കൂളുകള്‍ അടച്ചു, കര്‍ഫ്യൂ ഏര്‍പ്പെടുത്തി, കൂട്ടം ചേരുന്നത് നിരോധിച്ചു.
അക്രമത്തിലെ പ്രധാന പ്രതിയെന്ന് തിരിച്ചറിഞ്ഞ അബ്ദുള്‍ മാലിക്, കലാപത്തിനിടെ സര്‍ക്കാര്‍ സ്വത്തുക്കള്‍ക്ക് വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് 2.44 കോടി രൂപയുടെ ഭീമമായ റിക്കവറി നോട്ടീസ് ഇപ്പോള്‍ നേരിടുന്നു. ഉദ്യോഗസ്ഥ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിലും പൊതു സ്വത്തുക്കള്‍ക്ക് നാശനഷ്ടമുണ്ടാക്കിയതിലും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹല്‍ദ്വാനി മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് മാലിക്കിനെതിരെ നോട്ടീസ് നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്