നോയിഡ: റേവ് പാർട്ടിയിൽ ലഹരിക്കായി പാമ്പിൻ വിഷം വിതരണം ചെയ്ത കേസിൽ ബിഗ് ബോസ് വിജയിയും പ്രമുഖ യുട്യൂബറുമായ എൽവിഷ് യാദവ് അറസ്റ്റിൽ.
ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. 2023 നവംബർ മൂന്നിന് നോയിഡ സെക്ടർ 51 ലെ ഒരു വിരുന്ന് ഹാളിൽ നടത്തിയ റെയ്‌ഡിൽ നാലു പാമ്പാട്ടികളെ അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
9 പാമ്പുകളെയും പാമ്പിൻ വിഷവും ഇവിടെനിന്നും കണ്ടെടുത്തു. ഇവിടെ നിന്ന് 9 പാമ്പുകളും പാമ്പ് വിഷവും കണ്ടെടുത്തു. എന്നാൽ സംഭവസ്ഥലത്ത് എൽവിഷ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പൊലീസ് അറസ്റ്റ് ചെയ്തില്ല. പിന്നീട് ബി.ജെ.പി എം.പി മനേക ഗാന്ധിയുടെ നേതൃത്വത്തിലുള്ള പി.എഫ്.എ (പീപ്പിൾ ഫോർ ആനിമൽസ്) എന്ന സംഘടനയാണ് എൽവിസിനെ കുടുക്കിയത്.
പിഎഫ്എ വ്യാജമേൽവിലാസത്തിൽ എൽവിഷിനെ ബന്ധപ്പെട്ട് പാമ്പുകളെയും പാമ്പിൻ വിഷവും വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി രാഹുൽ എന്നയാളുടെ നമ്പർ എൽവിഷ് കൈമാറി. സെക്ടർ 51 ലെ ഹാളിലേക്ക് വരാൻ പിഎഫ്എ സംഘത്തോട് രാഹുലാണ് ആവശ്യപ്പെട്ടത്.
തുടര്‍ന്ന് ഇവിടെയെത്തിയ പിഎഫ്എ ടീം പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തുകയും പാമ്പാട്ടികളെയും രാഹുലിനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. എൽവിഷിനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്