തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്: വ്യാജരേഖയുണ്ടാക്കി വോട്ട് ചെയ്ത 10 വിദേശികൾ ചെന്നൈയിൽ പിടിയിൽ

MAY 14, 2026, 10:16 PM

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് അനധികൃതമായി വോട്ട് രേഖപ്പെടുത്തിയ പത്ത് വിദേശ പൗരന്മാരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു.

ഇതിൽ നാല് പേർ സ്ത്രീകളാണ്. ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പിന് ശേഷം രാജ്യം വിടാൻ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇവർ ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്.

ഇന്ത്യൻ പൗരത്വമില്ലാത്ത ഇവർ വ്യാജ രേഖകളുണ്ടാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ച് വോട്ട് ചെയ്യുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.

vachakam
vachakam
vachakam

ഇമിഗ്രേഷൻ അധികൃതർ നൽകിയ പരാതിയെത്തുടർന്ന് ചെന്നൈ സിറ്റി പോലീസ് കമ്മീഷണറേറ്റ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെയ് 7 മുതൽ 14 വരെയുള്ള കാലയളവിൽ സെൻട്രൽ ക്രൈംബ്രാഞ്ചും ലോക്കൽ പോലീസുമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam