ന്യൂഡൽഹി: ജനങ്ങൾക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പ്രിയപ്പെട്ട കുടുംബാംഗം’ എന്ന അഭിസംബോധന ചെയ്ത് തുടങ്ങുന്ന കത്തിൽ സർക്കാരിന് ജനങ്ങൾ നൽകുന്ന പിന്തുണയും സർക്കാരിൻ്റെ നേട്ടങ്ങളുമാണ് വിവരിക്കുന്നത്.
‘മോദി കുടുംബം’ എന്ന പ്രചാരണത്തിൻ്റെ ഭാഗമാണ് കത്ത്. ജനജീവിതത്തിലുണ്ടായ മാറ്റമാണ് കഴിഞ്ഞ 10 വർഷത്തെ ഏറ്റവും വലിയ നേട്ടമെന്നും ദരിദ്രരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള സർക്കാരിൻ്റെ പ്രവർത്തനമാണ് ജനജീവിതത്തിലെ മാറ്റത്തിന് കാരണമെന്നും പ്രധാനമന്ത്രിയുടെ കത്തിൽ പറയുന്നു.
‘‘പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ വീട്, വൈദ്യുതി, വെള്ളം, എൽപിജി, ആയുഷ്മാൻ ഭാരതിലൂടെ സൗജന്യ ചികിത്സകൾ, കർഷകർക്ക് സാമ്പത്തിക സഹായം, മാതൃ വന്ദന യോജനയിലൂടെ വനിതകൾക്ക് സഹായം എന്നിവ സാധ്യമായതു നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം കൊണ്ടു മാത്രമാണ്.
നിങ്ങളുടെ വിശ്വാസവും പിന്തുണയും ഉള്ളതിനാലാണ് ജിഎസ്‍ടി നടപ്പാക്കൽ, ആർട്ടിക്കിൾ 370 എടുത്തുകളയൽ, മുത്തലാഖിൽ പുതിയ നിയമം, തീവ്രവാദത്തിനും ഇടത് തീവ്ര ബോധത്തിനും എതിരെ കരുത്തുറ്റ ചുവടുകൾ, നാരീ ശക്തി വന്ദൻ നിയമം, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം തുടങ്ങിയ പ്രധാന തീരുമാനങ്ങൾ എടുക്കാൻ സാധിച്ചത്.
രാജ്യത്തിന്റെ ക്ഷേമത്തിനു വേണ്ടി ധീരമായ തീരുമാനങ്ങൾ എടുക്കാൻ സാധിച്ചതിനു പിന്നിൽ ജനങ്ങളുടെ പിന്തുണയാണുള്ളത്’’– പ്രധാനമന്ത്രി കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്