ന്യൂഡെല്‍ഹി: ഖത്തറില്‍ ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ നാവിക സേനാംഗങ്ങളുടെ മോചന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി മേല്‍നോട്ടം വഹിച്ചതായി വിദേശകാര്യ മന്ത്രാലയം. മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ മോചനം ഉറപ്പാക്കാനുള്ള പരിശ്രമത്തില്‍ നിന്ന് പ്രധാനമന്ത്രി മോദി ഒരിക്കലും ഒഴിഞ്ഞുമാറിയില്ലെന്നും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു.
''ഈ കേസിലെ എല്ലാ സംഭവവികാസങ്ങളിലും പ്രധാനമന്ത്രി വ്യക്തിപരമായി നിരന്തരം മേല്‍നോട്ടം വഹിച്ചിട്ടുണ്ട്, ഇന്ത്യന്‍ പൗരന്മാര്‍ നാട്ടിലേക്ക് മടങ്ങുന്നത് ഉറപ്പാക്കുന്ന ഒരു സംരംഭത്തിലും നിന്ന് ഒരിക്കലും അദ്ദേഹം ഒഴിഞ്ഞുമാറിയിട്ടില്ല,'' ക്വാത്ര പറഞ്ഞു.
'ഏഴ് ഇന്ത്യന്‍ പൗരന്മാര്‍ തിരിച്ചെത്തിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. എട്ടാമത്തെ ഇന്ത്യന്‍ പൗരനെയും വിട്ടയച്ചു, ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് എത്രയും വേഗം സാധ്യമാക്കാന്‍ ഞങ്ങള്‍ ഖത്തര്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്,' വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
നാവിക സേനാംഗങ്ങളുടെ മോചന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ഫെബ്രുവരി 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിന്റെ തലസ്ഥാനമായ ദോഹ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ഫെബ്രുവരി 14ന് ഉച്ചകഴിഞ്ഞ് ഖത്തറിലെ ദോഹയിലേക്ക് പോകുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും മറ്റ് ഉന്നതരുമായും അദ്ദേഹം ഉഭയകക്ഷി ചര്‍ച്ച നടത്തും.
കഴിഞ്ഞ വര്‍ഷമാണ് ചാരവൃത്തി ആരോപിച്ച് എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളെ ഖത്തര്‍ അറസ്റ്റ് ചെയ്ത് വധശിക്ഷ വിധിച്ചത്. ഡിസംബറില്‍ ദുബായില്‍ നടന്ന സിഒപി28 ഉച്ചകോടിക്കിടെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ കണ്ട മോദി വിഷയം വ്യക്തിപരമായി ഉന്നയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്