ന്യൂഡെല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ഫോണില്‍ വിളിച്ച് ജന്മദിന ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുടിന്റെ 73ാം ജന്മദിനമാണ് ഇന്ന്. പ്രധാനമന്ത്രി മോദി 'പ്രസിഡന്റ് പുടിന്റെ 73-ാം ജന്മദിനത്തില്‍ അദ്ദേഹത്തെ ഊഷ്മളമായി അഭിനന്ദിച്ചു, അദ്ദേഹത്തിന്റെ എല്ലാ ശ്രമങ്ങളിലും ആരോഗ്യവും വിജയവും ആശംസിച്ചു' എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇരു നേതാക്കളും ഉഭയകക്ഷി അജണ്ടയിലെ പുരോഗതി അവലോകനം ചെയ്തതായും ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചതായും മോദിയുടെ ഓഫീസ് അറിയിച്ചു. 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്ക് പ്രസിഡന്റ് പുടിനെ മോദി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു.
റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് പുടിന്‍ മോദിയെ ധരിപ്പിച്ചു. വിഷയം സമാധാനപരമായി പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് മോദി ആവര്‍ത്തിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്