ന്യൂഡല്‍ഹി:
ഗാസ സമാധാന കരാറിലെ വിജയത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ
അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപുമായി ഫോണില്‍
സംസാരിച്ചതായി മോദി 'എക്സി'ല്‍ കുറിച്ചു. ട്രംപിനെ എന്റെ സുഹൃത്തെന്നാണ്
മോദി വിശേഷിച്ചപ്പത്.
ഗാസയിലെ വെടിനിര്‍ത്തലിനും ബന്ദികളെ
മോചിപ്പിക്കുന്നതിനും ഇസ്രയേലും ഹമാസും സമ്മതിച്ചതായി ഡൊണാള്‍ഡ് ട്രംപ്
ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഈജിപ്തിലെ കെയ്‌റോയില്‍ നടക്കുന്ന
വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ ഭാഗമായാണ് ഇരുകൂട്ടരും കരാറില്‍ ഒപ്പിട്ടത്.
ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദി ട്രംപിനെ ഫോണില്‍ വിളിച്ച്
അഭിനന്ദിച്ചത്.
ട്രംപുമായി വ്യാപാര ചര്‍ച്ചകളിലെ പുരോഗതി സംബന്ധിച്ച്
സംസാരിച്ചതായും പ്രധാനമന്ത്രി വെളിപ്പെടുത്തി. താരിഫുമായി ബന്ധപ്പെട്ട
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍വീണ പശ്ചാത്തലത്തില്‍
കൂടിയാണ് ഇരുനേതാക്കളും തമ്മിലുള്ള ഫോണ്‍ സംഭാഷണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
