ബീഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്ന് അന്തിമ വാദം.ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.നടപടികളിൽ നിയമവിരുദ്ധമായ രീതികൾ കണ്ടെത്തിയാൽ പുതിയ പട്ടിക റദ്ദാക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. അതിനാൽ പുതിയ വോട്ടർ പട്ടിക സംബന്ധിച്ച് കോടതി എടുക്കുന്ന നിലപാട് ബീഹാർ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്.
ന്യൂനപക്ഷ സമുദായങ്ങൾ, സ്ത്രീകൾ, ദരിദ്ര കുടുംബങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വോട്ടർപട്ടിക പരിഷ്കരണത്തെ തുടർന്ന് വോട്ട് നഷ്ടമായവരിൽ ഭൂരിഭാഗവും. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൂടിയാലോചനയൊന്നും കൂടാതെ തീവ്ര വോട്ടർപട്ടിക പുനഃപരിശോധന നടത്തിയതിനെ സുപ്രീം കോടതി നേരത്തെ വിമർശിച്ചിരുന്നു.
തീവ്ര വോട്ടർ പട്ടിക പുനഃപരിശോധനാ നടപടിയുടെ ഭാഗമായി 52 ലക്ഷം പേരുകൾ നീക്കം ചെയ്തിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരങ്ങൾ. ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ എന്ന പേരിൽ വോട്ടർപട്ടിക പരിഷ്കരണം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്