ന്യൂഡല്‍ഹി: ഇന്ത്യയിലെ നഗരങ്ങളില്‍ 44 ശതമാനവും സ്ഥിരം വായുമലിനീകരണം നേരിടുന്നതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ (സിആര്‍ഇഎ) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയിലെ 4041 നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ 1787 എണ്ണത്തിലും വായുമലിനീകരണം സ്ഥിരമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇത്രയും ഗുരുതരമായി മലിനീകരണമുള്ള നഗരങ്ങളില്‍ വെറും നാല് ശതമാനത്തില്‍ മാത്രമാണ് ദേശീയ ശുദ്ധവായു പദ്ധതി (എന്‍സിഎപി) സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് സിആര്‍ഇഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, ഏലൂര്‍, കോഴിക്കോട്, കണ്ണൂര്‍ പ്രദേശങ്ങളാണ് പഠനത്തിന് തിരഞ്ഞെടുത്തതെങ്കിലും ഇവിടെയൊന്നും സ്ഥിരം മലിനീകരണം കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉപഗ്രഹ ഡേറ്റ അടിസ്ഥാനമാക്കിയാണ് പിഎം 2.5 നിലവാരം സിആര്‍ഇഎ വിലയിരുത്തിയത്.
2019 മുതല്‍ 2024 വരെയുള്ള (കോവിഡ് ബാധിച്ച 2020 ഒഴികെ) അഞ്ച് വര്‍ഷങ്ങളില്‍ 1787 നഗരങ്ങള്‍ തുടര്‍ച്ചയായി ദേശീയ വാര്‍ഷിക പിഎം 2.5 പരിധി ലംഘിച്ചു. 2025-ലെ കണക്കുപ്രകാരം മേഘാലയയിലെ ബിര്‍ണിഹട്ട്, ഡല്‍ഹി, ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് എന്നിവയാണ് ഏറ്റവും മലിനീകരണമുള്ള നഗരങ്ങള്‍. എന്‍സിഎപി വെറും 130 നഗരങ്ങളില്‍ മാത്രമാണുള്ളത്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ മലിനമായ നഗരങ്ങള്‍ ഉള്ളത്- 416. രാജസ്ഥാന്‍- 158, ഗുജറാത്ത്- 152, മധ്യപ്രദേശ്- 143, പഞ്ചാബും ബിഹാറും- 136, പശ്ചിമബംഗാള്‍- 124 എന്നിവയാണ് പിന്നില്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
