ന്യൂഡല്‍ഹി: വോട്ടര്‍പ്പട്ടികയില്‍ ഒന്നിലധികം ഇടങ്ങളില്‍ പേരുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഒന്നിലധികം വോട്ടുള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് നടപ്പാക്കരുതെന്ന് നിര്‍ദേശം നല്‍കിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിരീ്ക്ഷണം. നിയമത്തിലെ വ്യവസ്ഥകള്‍ക്കെതിരേ എങ്ങനെ ഉത്തരാഖണ്ഡ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് സര്‍ക്കുലര്‍ പുറത്തിറക്കാന്‍ കഴിയുമെന്നും സുപ്രീം കോടതി ചോദിച്ചു.
2016 ലെ ഉത്തരാഖണ്ഡ് പഞ്ചായത്തിരാജ് ആക്ടിന്റെ 9 (6), 9 (7) വകുപ്പുകള്‍ പ്രകാരം വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം ഇടങ്ങളില്‍ പേരുള്ളവര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ല. എന്നാല്‍ വ്യത്യസ്ത പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഒന്നിലധികം ഇടങ്ങളില്‍ വോട്ടുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കുന്ന സര്‍ക്കുലറാണ് ഉത്തരാഖണ്ഡ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയത്.
ഒന്നിലധികം ഇടങ്ങളില്‍ വോട്ടുണ്ടെന്ന കാരണത്താല്‍ നാമനിര്‍ദേശപ്പത്രിക തള്ളരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു. ഈ സര്‍ക്കുലര്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് ഉത്തരാഖണ്ഡ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഒരുകാരണവശാലും സര്‍ക്കുലര്‍ നടപ്പാക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് കമ്മിഷന് ജസ്റ്റിസ്മാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് രണ്ട് ലക്ഷം രൂപ പിഴയിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
