ചെന്നൈ: സിബിഐ ചോദ്യം ചെയ്യലിനും, ജനനായകൻ റിലീസ് തടഞ്ഞുവയ്ക്കലിനും പിന്നാലെ ആദ്യ പരസ്യപ്രതികരണവുമായി ടിവികെ നേതാവ് വിജയ്. യാതൊരു വിധ സമ്മർദത്തിനും വഴങ്ങില്ലെന്നും ഒരിക്കലും ആരുടെ മുന്നിലും തല കുനിക്കില്ലെന്നുമാണ് വിജയ്‌യുടെ പ്രസ്താവന.
മാമല്ലപുരത്ത് 3,000 സംസ്ഥാന, ജില്ലാ തല ടിവികെ പ്രവർത്തകർ പങ്കെടുത്ത യോഗത്തിലാണ് വിജയ്‌യുടെ പ്രസംഗം.വരാനിരിക്കുന്നത് വെറുമൊരു തെരഞ്ഞെടുപ്പല്ലെന്നും ജനാധിപത്യ യുദ്ധമാണെന്നും വിജയ് യോഗത്തിൽ പറഞ്ഞു.
തമിഴ്നാട്ടിലെ അഴിമതി സർക്കാറിന് അന്ത്യം കുറിക്കാൻ സമയമായി. സമ്മർദത്തിന് മുന്നിൽ തല കുനിക്കില്ല. തലകുനിക്കാനല്ല ഇവിടെ എത്തിയത്. ടിവികെയെ രാഷ്ട്രീയ കക്ഷികൾ വിലകുറച്ച് കാണുന്നുണ്ടെന്നും വിജയ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
