ലേ: ലഡാക്ക് സംഘര്‍ഷത്തില്‍ സമാധാന ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരുമായി ഇന്ന് നടത്താനിരുന്ന പ്രാഥമിക ചര്‍ച്ച മാറ്റിവെച്ചു. നിലവിലെ സാഹചര്യം മാറാതെ ചര്‍ച്ചക്കില്ലെന്ന് ലേ അപെക്സ് ബോഡി അറിയിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്.
ജയിലില്‍ കഴിയുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ് ചുക്കിനെ വിട്ടു കിട്ടണമെന്നും അപെക്സ് ബോഡി ആവശ്യപ്പെട്ടു. ചര്‍ച്ചക്കുള്ള വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു എന്ന് വ്യക്തമാക്കിയ ആഭ്യന്തര മന്ത്രാലയം സോനം വാങ് ചുക്കിനെതിരെ നടപടി കടുപ്പിക്കുകയാണ്. അനധികൃത ഭൂമി കൈയേറ്റം ആരോപിച്ച് സോനം വാങ് ചുക്കിന്റെ സ്ഥാപനത്തിന് കേന്ദ്രം ഇന്നലെ നോട്ടീസ് അയച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്