ലഖ്‌നൗ: ഭർത്താവ് കുരങ്ങെന്ന് വിളിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഇന്ദിരാനഗറിൽ ഭർത്താവ് രാഹുൽ ശ്രീവാസ്തവയ്‌ക്കൊപ്പം താമസിച്ചിരുന്ന തനു സിംഗ് ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം സീതാപൂരിലെ ഒരു ബന്ധുവിന്റെ വീട്ടിൽ നിന്ന് കുടുംബം വീട്ടിലേക്ക് മടങ്ങിയ ദമ്പതികൾ തമാശ പറഞ്ഞും സംസാരിച്ചും ഇരിക്കുമ്പോഴാണ് രാഹുൽ തന്നുവിനെ "കുരങ്ങൻ" എന്ന് വിളിച്ചത്. ഇത് അവളെ അസ്വസ്ഥയാക്കി, പെട്ടന്ന് മുറിയിൽ കയറി കതകടച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ സഹോദരി അഞ്ജലിയോട് തനുവിനെ വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ, വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുന്നതായാണ് അവൾ കണ്ടത്. പേര് വിളിച്ചിട്ടും മറുപടിയൊന്നും ലഭിച്ചില്ല. ജനാലയിലൂടെ നോക്കിയപ്പോൾ തന്നുവിനെ തൂങ്ങിക്കിടക്കുന്നതായാണ് കണ്ടത്.
അയൽക്കാരും രാഹുലും വാതിൽ പൊളിച്ച് അകത്തുകടന്ന് തന്നുവിനെ റാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
