ഗുജറാത്തില്‍ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ മൂല്യനിർണയത്തില്‍ മാർക്കുകള്‍ തെറ്റായി കണക്ക് കൂട്ടിയതിന് 9000ത്തിലേറെ അധ്യാപകർക്ക് ഒന്നരക്കോടി രൂപ പിഴയിട്ടതായി റിപ്പോർട്ട്. രണ്ട് വർഷത്തെ പരീക്ഷ മൂല്യനിർണയത്തില്‍ ഉത്തരക്കടലാസിലെ മാർക്കുകള്‍ കൂട്ടുന്നതില്‍ തെറ്റ് വരുത്തിയ അധ്യാപകരുടെ കണക്കാണിത് എന്നാണ് പുറത്തു വരുന്ന വിവരം.
നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ മന്ത്രി കുബേർ ദിൻഡോറാണ് ഈ കണക്ക് നല്‍കിയത്. അതേസമയം മൂല്യനിർണയത്തില്‍ തെറ്റുകള്‍ വരുന്ന പരാതിയെ തുടർന്ന് ഓരോ കേന്ദ്രത്തിലും മാർക്കുകള്‍ കൂട്ടിയത് പരിശോധിക്കാൻ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും ഇവരുടെ പരിശോധനയിലാണ് രണ്ട് വർഷത്തെ മൂല്യനിർണയത്തില്‍ 9218 അധ്യാപകരുടെ കണക്ക് പിഴച്ചതായി കണ്ടെത്തിയത് എന്നുമാണ് മന്ത്രി വെളിപ്പെടുത്തിയത്.
പത്താം ക്ലാസ് മൂല്യനിർണയം നടത്തിയ 3350 അധ്യാപകരും 12ാം ക്ലാസ് മൂല്യനിർണയം നടത്തിയ 5868 അധ്യാപകരും ആണ് മൊത്തം മാർക്ക് കൂട്ടിയിടുന്നതില്‍ തെറ്റുവരുത്തിയത്. 1.54 കോടി രൂപയാണ് അധ്യാപകരില്‍ നിന്ന് പിഴ ചുമത്തിയത്. അതായത് ഒരു അധ്യാപകന് ശരാശരി 1600 രൂപ.
അതേസമയം ഒരുകോടിയോളം രൂപ അധ്യാപകർ പിഴയടച്ചു കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 53.97 ലക്ഷത്തോളം പിഴ ഇനിയും അടക്കാനുണ്ട്. ഇതിനായി സ്കൂളുകള്‍ വഴി ജില്ല വിദ്യാഭ്യാസ ഓഫിസർമാർ അധ്യാപകരെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്