കർണാടകയിലെ ബംഗളൂരു റൂറൽ ജില്ലയിൽ രാമനവമി ആഘോഷങ്ങളുടെ ഭാഗമായി വിതരണം ചെയ്ത പ്രസാദം കഴിച്ച നൂറുകണക്കിന് ആളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റു.
ദേവനഹള്ളി താലൂക്കിലെ ബെട്ടനഹള്ളി ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെ മുതൽ 'അന്നപ്രസാദം' കഴിച്ച ഗ്രാമവാസികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.
ഏകദേശം 400 ഓളം പേരെ ഭക്ഷ്യവിഷബാധ ബാധിച്ചതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 200-ലധികം പേരെ അടുത്തുള്ള സ്വകാര്യ ആശുപത്രികളിലും മറ്റുള്ളവരെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായ ചിലരെ ആംബുലൻസിൽ മറ്റ് വലിയ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
രാത്രി 10 മണിയോടെ പ്രസാദം കഴിച്ചവർക്ക് വയറുവേദന, ഛർദ്ദി, വയറിളക്കം, കഠിനമായ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായി ജില്ലാ ആരോഗ്യ ഓഫീസർ ലക്ക കൃഷ്ണറെഡ്ഡി അറിയിച്ചു.
അതേസമയം, സംഭവത്തിന് പിന്നാലെ റവന്യൂ, താലൂക്ക് ഉദ്യോഗസ്ഥർ ഗ്രാമം സന്ദർശിച്ചില്ലെന്നും ആരോഗ്യവകുപ്പ് സംഘം മാത്രമാണ് സഹായത്തിനെത്തിയതെന്നും ഗ്രാമവാസികൾ ആരോപിച്ചു.
നിലവിൽ ആശാ വർക്കർമാരും റാപ്പിഡ് റെസ്‌പോൺസ് ടീമും (RRT) വീടുകൾ തോറും കയറിയിറങ്ങി പരിശോധന നടത്തി വരികയാണ്. പ്രസാദത്തിന്റെയും അത് തയ്യാറാക്കാൻ ഉപയോഗിച്ച വെള്ളത്തിന്റെയും സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
