ന്യൂ ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ 'ഓപ്പറേഷൻ ലോട്ടസു'മായി ബിജെപി. പണം വാഗ്ദാനം ചെയ്തു എംഎൽഎമാരെ പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ബിജെപി സംസ്ഥാനത്ത് തുടങ്ങിയതായി ആം ആദ്മി പാർട്ടി നേതാക്കൾ ആരോപിച്ചു.
ആപ്പ് എംഎല്‍എമാരായ ജഗ്ദീപ് സിംഗ് ഗോള്‍ഡി കാംബോജ്, അമന്‍ദ്വീപ് സിംഗ് മുസാഫിര്‍, രജീന്ദര്‍പാല്‍ കൗര്‍ ചീന എന്നിവരാണ് തെരഞ്ഞെടുപ്പ് ചട്ടം പ്രഖ്യാപിച്ചിട്ടും ബിജെപിയുടെ ഭാഗത്ത് നിന്നും ഇത്തരം ഒരു നീക്കം ഉണ്ടായതായി അറിയിച്ചത്.ബിജെപി നേതാക്കള്‍ എംഎല്‍എമാരെ വിളിച്ച നമ്പറടക്കം ആപ്പ് ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്.
തനിക്ക് ബിജെപിയിൽ നിന്നും ഓഫർ വന്നിരുന്നതായി ജലാലാബാദ് എംഎല്‍എയായ കാംബോജ് വെളിപ്പെടുത്തി.ചൊവ്വാഴ്ചയാണ് സൈപ്രസില്‍ നിന്നും ഒരു സേവക് സിംഗിന്റെ അന്താരാഷ്ട്ര കോള്‍ തനിക്ക് വന്നതെന്ന് അദ്ദേഹം പറഞ്ഞു.ആവശ്യമുള്ള തുക ചോദിക്കാമെന്ന് പറഞ്ഞു. എന്നാല്‍ എഎപിയോടുള്ള വിശ്വാസ്യത കളയാന്‍ തയ്യാറല്ലെന്നാണ് താന്‍ മറുപടി പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
ഇരുപത് മുതൽ ഇരുപത്തിയഞ്ച് കോടി രൂപ വരെ ബിജെപി വാഗ്ദാനം ചെയ്യുന്നുവെന്നാണ് ആപ്പ് ആരോപിക്കുന്നത്.പഞ്ചാബിലെ എഎപിയുടെ ഒരേയൊരു ലോക്‌സഭാ എംപിയായിരുന്ന സുശീല്‍ കുമാര്‍ റിങ്കു, ജലന്ദര്‍ വെസ്റ്റ് എംഎല്‍എ ശീതള്‍ അംഗുറാല്‍ എന്നിവര്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ നേതാക്കളെ പാർട്ടിയിലെത്തിക്കാൻ ബിജെപി ശ്രമങ്ങൾ തുടങ്ങിയത്.
ENGLISH SUMMARY: Operation Lotus on Punjab
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്