പട്‌ന: ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാറിന്റെ എക്‌സ് പോസ്റ്റ് ശ്രദ്ധേയമായി.
മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ജവഹർലാൽ നെഹ്‌റുവിനെ അനുസ്മരിച്ചാണ് നിതീഷിന്റെ പോസ്റ്റ്.
നെഹ്‌റുവിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തോടുള്ള ബഹുമാനം സൂചിപ്പിച്ചുകൊണ്ടാണ് നിതീഷ് കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരവർപ്പിക്കുന്നുവെന്നാണ് നിതീഷ് പറയുന്നത്.
അതേസമയം കുറിപ്പിന് താഴെ നിതീഷ് മുന്നണി വിടുമോ എന്നടക്കമുള്ള ചോദ്യങ്ങളും സജീവമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
