ഒഡീഷ: ഗതാഗത വകുപ്പ് സംസ്ഥാനത്തെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർടിഒ) ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സ്റ്റേഷനുകൾ (എഡിടിഎസ്) അവതരിപ്പിച്ചതായി റിപ്പോർട്ട്. ഗഞ്ചം, ചന്ദിഖോലെ, റൂർക്കേല, അംഗുൽ, സുന്ദർഗഡ്, കിയോഞ്ജർ എന്നിവിടങ്ങളിൽ ആരംഭിച്ച ഈ സ്റ്റേഷനുകൾ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിംഗ് പ്രക്രിയയിൽ സുതാര്യത വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിൻ്റെ പിന്തുണയോടെ സംസ്ഥാനത്തെ മോട്ടോർവാഹന വകുപ്പ്, ഡ്രൈവിംഗ് ടെസ്റ്റ് നടപടിക്രമങ്ങൾ മുഴുവൻ ഓട്ടോമേറ്റ് ചെയ്യുന്നതിനായി ഒരു അത്യാധുനിക സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ടെസ്റ്റ് സമയത്ത് അപേക്ഷകരുടെ പ്രകടനങ്ങൾ സൂക്ഷ്മമായി റെക്കോർഡ് ചെയ്യാൻ ഈ സോഫ്റ്റ്‌വെയർ നൂതന ക്യാമറകൾ ഉപയോഗിക്കുന്നു, ഇത് അവരുടെ ഡ്രൈവിംഗ് കഴിവുകളെ വസ്തുനിഷ്ഠമായി വിലയിരുത്താൻ സഹായിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
പരമ്പരാഗത സംവിധാനത്തിന് കീഴിൽ, വിവിധ ട്രാക്കുകളിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ (എംവിഐകൾ) അപേക്ഷകരെ വിലയിരുത്തുകയാണ് ചെയ്യുന്നത്. അതേസമയം പുതിയ രീതിയിൽ ഈ ജോലികൾ ചെയ്യുന്നത് എഐ ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്