ജയ്പൂർ: രാജസ്ഥാനിലെ അൽവാർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ രോഗിയെ ബലാത്സംഗം ചെയ്തതായി പരാതി. ഐസിയുവിൽ പ്രവേശിപ്പിച്ച 24കാരിയെ നഴ്‌സിംഗ് അസിസ്റ്റൻ്റ് ബലാത്സംഗം ചെയ്തെന്നാണ് പരാതി.
ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് പ്രതി ചിരാഗ് യാദവ് യുവതിയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഐ.സി.യുവിലെ അലാറം വഴി പുറത്തുള്ളവരെ അറിയിക്കാൻ ശ്രമിച്ചപ്പോൾ പ്രതി കുത്തിവയ്പ് നൽകി അബോധാവസ്ഥയിലാക്കിയെന്ന് യുവതി പറഞ്ഞു.
ഭർത്താവ് മൊബൈൽ ഫോണിൽ വിളിച്ചപ്പോഴാണ് പീഡനവിവരം യുവതി വീട്ടുകാരെ അറിയിച്ചത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങളിൽ പ്രതി കട്ടിലിനരികിലെ കർട്ടൻ വലിച്ചിടുന്നത് കണ്ടതായി പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്