ന്യൂഡല്‍ഹി: രാജ്യത്ത് വരുന്ന ആറ് ദിവസത്തിനുള്ളില്‍ ജമ്മു കാശ്മീരിലടക്കം പുതിയ ആറ് എയിംസുകള്‍ രാജ്യത്തിന് സമര്‍പ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കാശ്മീരിലെ സാംബയിലും ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും ഉള്‍പ്പെടെയാണ് ആറ് പുതിയ എയിംസുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ഇന്ന് ജമ്മുകാശ്മീരിലെത്തുന്ന പ്രധാനമന്ത്രി സാംബ ജില്ലയിലെ എയിംസ് ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി 25-ന് ഗുജറാത്തിലെ രാജ്കോട്ടില്‍ നടക്കുന്ന പരിപാടിയില്‍ രാജ്കോട്ട്, മംഗളഗിരി, ബതിന്ഡ, റായ്ബറേലി, കല്യാണി എന്നിവിടങ്ങളിലെ അഞ്ച് ആശുപത്രികള്‍ നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും.
2019 ഫെബ്രുവരിയിലാണ് ജമ്മുവിലെ എയിംസിന് പ്രധാനമന്ത്രി തറക്കല്ലിട്ടത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴിലാണ് ഇത് നിര്‍മ്മിക്കുന്നത്. 1,660 കോടിയിലധികം രൂപ ചെലവില്‍ 227 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ആശുപത്രിയില്‍ 720 കിടക്കകള്‍, 125 സീറ്റുകളുള്ള മെഡിക്കല്‍ കോളേജ്, 60 സീറ്റുകളുള്ള ഒരു നഴ്‌സിംഗ് കോളജ്, 30 കിടക്കകളുള്ള ഒരു ആയുഷ് ബ്ലോക്ക് തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. ഫാക്കല്‍റ്റികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ഒരു റെസിഡന്‍ഷ്യല്‍ താമസ സൗകര്യം, ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ താമസ സൗകര്യം, നൈറ്റ് ഷെല്‍ട്ടര്‍, ഗസ്റ്റ് ഹൗസ്, ഓഡിറ്റോറിയം, ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്