ഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അല്‍ഫലാ സർവകലാശാലയുടെ ചെയർമാന് ദില്ലി പൊലീസ് നോട്ടീസ്. ചെയർമാൻ ജാവേദ് അഹമ്മദിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചത്. ഭീകരരുമായി ബന്ധപ്പെട്ട കേസിലും വ്യാജരേഖാ കേസിലുമാണ് നടപടി എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട് കശ്മീരി വിദ്യാർത്ഥികളും ഇവർക്ക് വീട് വാടകയ്ക്ക് നൽകിയവരും ഉൾപ്പെടെ 2000 പേരിൽ നിന്ന് വിവരങ്ങൾ തേടിയെന്ന് ഫരീദാബാദ് പൊലീസ് വ്യക്തമാക്കി. രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിൽ വിദേശത്തുള്ള ഭീകര സംഘടനകളുടെ പങ്കിന് കൂടുതൽ തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
