കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി കോയമ്പത്തൂരിൽ നടത്തിയ റോഡ് ഷോയിൽ സ്കൂൾ വിദ്യാർഥികൾ പങ്കെടുത്ത സംഭവത്തിൽ ബി.ജെ.പിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നോട്ടീസ്.
ബി.ജെ.പി ജില്ല പ്രസിഡന്‍റ് രമേശ് കുമാറിന് കോയമ്ബത്തൂർ മണ്ഡലത്തിലെ ഉപവരണാധികാരി പി. സുരേഷ് ആണ് നോട്ടീസ് അയച്ചത്.
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കാനുണ്ടായ കാരണം വിശദീകരിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. എന്നാൽ, പ്രധാനമന്ത്രിയെ കാണാനുള്ള താൽപര്യം കൊണ്ടാണ് കുട്ടികൾ സ്വമേധയാ എത്തിയതെന്നാണ് രമേഷ് കുമാർ സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.
മോദിയുടെ റോഡ് ഷോയിൽ വിദ്യാർഥികൾ പങ്കെടുത്ത മൂന്ന് സ്‌കൂളുകളോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിശദീകരണം തേടി. അതേസമയം ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ പരാതിയിൽ ശ്രീ സായിബാബ എയ്ഡഡ് മിഡിൽ സ്‌കൂൾ മാനേജ്‌മെൻ്റിനെതിരെ പോലീസ് കേസെടുത്തു.
ശ്രീ സായി ബാബ എയ്‌ഡഡ് മിഡില്‍ സ്കൂളിലെ 50തോളം വിദ്യാർഥികള്‍ യൂണിഫോം ധരിച്ച് റോഡ് ഷോയില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ മാധ്യമപ്രവർത്തകയാണ് എക്സില്‍ പോസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്