ബെംഗലൂരു: ധർമസ്ഥലയിൽ കുഴിച്ചുള്ള പരിശോധന അവസാനിപ്പിക്കാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം.
രണ്ടാഴ്ചയിലേറെയായി ധർമസ്ഥലയുടെ വിവിധ ഭാഗങ്ങളിൽ സാക്ഷിയുടെ ആവശ്യപ്രകാരം പ്രത്യേക അന്വേഷണസംഘം കുഴിയെടുത്ത് പരിശോധന നടത്തിവരികയാണ്. ആദ്യം നേത്രാവതി സ്നാനഘട്ടത്തിന് ചുറ്റുമുള്ള വനഭൂമിയിലും പിന്നീട് സ്വകാര്യ ഭൂമിയിലും പല ഭാഗങ്ങളിലായി കുഴിയെടുത്ത് പരിശോധന നടത്തിയെങ്കിലും ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല.
സാക്ഷി ആവശ്യപ്പെട്ട സ്ഥലങ്ങളിലെല്ലാം കുഴിയെടുത്ത് പരിശോധന നടത്തിയിട്ടും ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പരിശോധന അവസാനിപ്പിക്കുന്നത്. നിലവിൽ ലഭിച്ച അസ്ഥിഭാഗങ്ങളുടെ ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.
6, 11 A എന്നീ സ്പോട്ടുകളിൽ നിന്നും അസ്ഥികൾ ലഭിച്ചെങ്കിലും സാക്ഷി പറയുന്നതിന് സമാനമായ സ്ത്രീകളുടെയോ പെൺകുട്ടികളുടെയോ അസ്ഥികൾ അല്ലെന്നാണ് പ്രാഥമിക നിഗമനം. ഒന്ന് പുഴയുടെ ഭാഗത്ത് നിന്നും മറ്റൊന്ന് നാട്ടുകാർ സൂയിസൈഡ് പോയിൻ്റെന്ന് വിശേഷിപ്പിക്കുന്ന സ്ഥലത്തു നിന്നുമാണ് ലഭിച്ചത്. കൂടുതൽ സ്ഥലങ്ങളിൽ കുഴിച്ചുള്ള പരിശോധന വേണമെന്നാണ് സാക്ഷി വീണ്ടും ആവശ്യപ്പെടുന്നത്.
മലയാളി പെൺകുട്ടിയുടേത് ഉൾപ്പെടെ മൃതദേഹങ്ങൾ കുഴിച്ചിട്ടുണ്ടെന്നും കാലപ്പഴക്കമുള്ളതിനാൽ സ്ഥലം കൃത്യമായി തിരിച്ചറിയാൻ ആകാത്തതാണ് അസ്ഥിഭാഗങ്ങൾ ലഭിക്കാതിരിക്കാൻ കാരണമെന്നുമാണ് സാക്ഷിയുടെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്