ന്യൂ ഡൽഹി: ലോക്സഭ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി സ്ഥാനാർഥിയും നടിയുമായ കങ്കണ റണാവത്തിനെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശിച്ച വനിതാ നേതാവിന് സീറ്റ് നിഷേധിച്ച് കോൺഗ്രസ്.സുപ്രിയ ശ്രീനേതിനാണ് പാർട്ടി സീറ്റ് നിഷേധിച്ചത്.
ഉത്തർ പ്രദേശിലെ മഹാരാജ്ഗഞ്ചിൽ സുപ്രിയയുടെ പേരായിരുന്നു പരിഗണനയിൽ എങ്കിലും അവസാന നിമിഷം വിരേന്ദ്ര ചൗധരിയെ ഈ സീറ്റിലേക്ക് പരിഗണിക്കുകയായിരുന്നു. വിരേന്ദ്രയുടെ സ്ഥാനാർഥിത്വം പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
2019ൽ മഹാരാജ്ഗഞ്ച് സീറ്റൽനിന്നും മത്സരിച്ച സുപ്രിയ ബിജെപിയുടെ പങ്കജ് ചൗധരിയോടു പരാജയപ്പെട്ടിരുന്നു. ഇതും സീറ്റ് നിഷേധിക്കാനുള്ള മറ്റൊരു പ്രധാന കാരണമായിട്ടുണ്ട്.
അതേസമയം കങ്കണക്കെതിരായ പരാമർശത്തിൽ സുപ്രിയ ശ്രീനേതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു.കാരണം കാണിക്കൽ നോട്ടീസാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ചിരിക്കുന്നത്. മാന്യമല്ലാത്ത പരാമർശമാണ് സുപ്രിയ നടത്തിയതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
ചട്ടലംഘനമാണ് കോൺഗ്രസ് നടത്തിയതെന്നും തിരഞ്ഞെടുപ്പ് കാലത്ത് അന്തസ് നിലനിർത്തി സംസാരിക്കാൻ രാഷ്‌ട്രീയ പാർട്ടികൾ ശ്രദ്ധിക്കണമെന്നും കമ്മീഷൻ ഓർമ്മിപ്പിച്ചു. മാർച്ച് 29നകം നോട്ടീസിന് മറുപടി നൽകണമെന്നാണ് കമ്മീഷന്റെ നിർദേശം.
ENGLISH SUMMARY: No seat for Supriya
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്