ബാങ്കില്‍ കൊടുത്ത ചെക്ക് പാസാകാന്‍ ഇനി കാത്തിരിക്കേണ്ട! ഒക്ടോബര്‍ മുതല്‍ പുതിയ രീതി

AUGUST 31, 2025, 8:13 PM

ന്യൂഡല്‍ഹി: ബാങ്കില്‍ കൊടുത്ത ചെക്ക് പാസാകാന്‍ ചിലപ്പോള്‍ ഒന്നിലധികം ദിവസം കാത്തിരിക്കേണ്ടി വരാറുണ്ട്. ചെക്ക് ക്ലിയര്‍ ചെയ്തു കിട്ടാന്‍ വൈകുന്നത് സാമ്പത്തികഞെരുക്കം കൂടിയാണ് പലര്‍ക്കും സൃഷ്ടിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ കാത്തിരിക്കേണ്ടി വരില്ല. ചെക്ക് ക്ലിയറിങ്ങിനു പുതിയ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക്. ബാങ്കിലേല്‍പ്പിക്കുന്ന ചെക്ക് അന്നേദിവസം വൈകിട്ട് 7ന് മുന്‍പ് ക്ലിയര്‍ ചെയ്തിക്കണമെന്നാണ് പുതിയ നിര്‍ദേശം. ഒക്ടോബര്‍ 4 മുതല്‍ നിര്‍ദേശം പ്രാബല്യത്തില്‍ വരും. 

നിലവില്‍ ചെക്ക് പ്രോസസിങ് (സിടിഎസ്) നടക്കുന്നത് ബാച്ച് ക്ലിയറിങ് രീതിയിലാണ്. അതായത്, ഇടപാടുകാരില്‍ നിന്ന് ലഭിച്ച ചെക്കുകള്‍ ബാങ്ക് ബന്ധപ്പെട്ട അതത് ബാങ്കുകളിലേക്ക് അയക്കും. അവിടെയും അതിന്റെ നടപടിക്രമങ്ങളും പരിശോധനകളും പൂര്‍ത്തിയാകുമ്പോഴാണ് ചെക്ക് പാസാവുകയോ മടങ്ങുകയോ ചെയ്യുക. ഇതിന് നിലവില്‍ ഒന്ന് മുതല്‍ രണ്ട് ദിവസം വരെയെടുക്കാറുണ്ട്.

ഒക്ടോബര്‍ 4 മുതല്‍ ചെക്ക് ക്ലിയറന്‍സ് രീതി മാറും. ഒരു ബാങ്കില്‍ നിന്ന് മറ്റൊന്നിലേക്ക് ചെക്ക് അതേപടി അയക്കുന്ന സമ്പ്രദായം അവസാനിക്കും. പകരം, ചെക്കിന്റെ ഡിജിറ്റല്‍ ഇമേജായിരിക്കും ഒപ്പം മറ്റ് വിവരങ്ങളും ചേര്‍ത്ത് കൈമാറുക. ഇരു ബാങ്കുകളും ഇവിടെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. അതായത്, അന്നേദിവസം തന്നെ ചെക്ക് പാസാകും. അല്ലെങ്കില്‍ മടങ്ങിയെന്ന അറിയിപ്പ് ഇടപാടുകാരന് ലഭിക്കും. ദിവസങ്ങളുടെ കാത്തിരിപ്പ് ഒഴിവാകും.

രണ്ട് ഘട്ടങ്ങളിലായാണ് പുതിയ രീതിയില്‍ ചെക്കുകള്‍ കൈകാര്യം ചെയ്യുക. ഒന്ന്, രാവിലെ 10 മുതല്‍ കൈവിട്ട് 4 വരെ ചെക്ക് സമര്‍പ്പിക്കാവുന്ന സമയമാണ്.  രാവിലെ 10ന് തന്നെ തുടങ്ങി വൈകിട്ട് 7 വരെ നീളുന്ന കണ്‍ഫര്‍മേഷന്‍ സെഷനാണ് മറ്റൊന്ന്. വൈകിട്ട് 7നകം ബാങ്കുകള്‍ ചെക്കുകള്‍ വിലയിരുത്തി തുടര്‍തീരുമാനമെടുക്കും. 2026 ജനുവരി മുതല്‍ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കും. ചെക്ക് സമര്‍പ്പിച്ച് 3 മണിക്കൂറിനകം പാസായോ മടങ്ങിയോ എന്നത് സംബന്ധിച്ച് ഇടപാടുകാരന് വിവരം നല്‍കണം. ഉദാഹരണത്തിന് ഉച്ചയ്ക്ക് 12 ന് നിങ്ങള്‍ ചെക്ക് ബാങ്കില്‍ ഏല്‍പ്പിച്ചെന്ന് കരുതുക, വൈകിട്ട് 3 നകം ബാങ്കില്‍ നിന്ന് മറുപടി ലഭിക്കും.

രണ്ടു ഘട്ടങ്ങളായാണ് പുതുക്കിയ ചെക്ക് ക്ലിയറിങ് രീതി ബാങ്കുകള്‍ നടപ്പാക്കുക. ഒന്ന്, ഒക്ടോബര്‍ 4ന് ആരംഭിക്കുന്നതും മറ്റൊന്ന് 2026 ജനുവരിയില്‍ ആരംഭിക്കുന്നതും. ഒക്ടോബര്‍ 4ന് തുടങ്ങുന്ന ആദ്യഘട്ട പ്രകാരം അന്നേദിവസം വൈകിട്ട് 7ന് മുന്‍പ് ചെക്ക് പാസായോ മടങ്ങിയോ എന്ന് ഉപഭോക്താവിനെ അറിയിക്കുകയും പാസായാല്‍ പണം അക്കൗണ്ടില്‍ ലഭ്യമാക്കുകയും വേണം. 2026 ജനുവരി മുതലാണെങ്കില്‍ ചെക്ക് സമര്‍പ്പിച്ച് 3 മണിക്കൂറിനകം ഈ നടപടികള്‍ ബാങ്ക് പൂര്‍ത്തിയാക്കിയിരിക്കണം. രണ്ട് ഘട്ടങ്ങളിലും ഈ സമയപരിധി പാലിക്കാന്‍ ബാങ്കിന് കഴിഞ്ഞില്ലെങ്കില്‍ ചെക്ക് ഓട്ടോമാറ്റിക്കായി പാസായതായി കണക്കാക്കും. പണം ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കുകയും ചെയ്യും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam