ന്യൂഡെല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിക്കാതെ ഡെല്‍ഹി ഹൈക്കോടതി. കെജ്രിവാളിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ് മാത്രം പുറപ്പെടുവിക്കുകയും വിഷയം കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഏപ്രില്‍ 3 ലേക്ക് മാറ്റുകയും ചെയ്തു. അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ ഇഡിക്ക് നോട്ടീസ് അയച്ചു. അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം. ഏപ്രില്‍ രണ്ടിനകം മറുപടി നല്‍കാന്‍ ഏജന്‍സിയോട് കോടതി ആവശ്യപ്പെട്ടു.
കെജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയുടെ വാദം ഹൈക്കോടതി തള്ളി. ഇഡിയുടെ മറുപടി ആവശ്യമില്ലെന്നായിരുന്നു സിംദ്വി വാദിച്ചുത്. സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് ഇരുപക്ഷത്തെയും ന്യായമായി കേള്‍ക്കാന്‍ ബാധ്യതയുണ്ടെന്നും അതിനാല്‍ ഇഡിയുടെ മറുപടി ഈ കേസ് തീര്‍പ്പാക്കാന്‍ അത്യന്താപേക്ഷിതവും നിര്‍ണായകവുമാണെന്ന് കോടതി പറഞ്ഞു.
അതേസമയം, കെജ്രിവാളിന്റെ റിമാന്‍ഡ് നാളെ അവസാനിക്കുമെന്നതിനാല്‍ ഇഡി വ്യാഴാഴ്ച അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയേക്കും. ഡെല്‍ഹി മദ്യ നയം അഴിമതി സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ വ്യാഴാഴ്ചയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നത്.
പ്രമേഹ രോഗിയായ കെജ്രിവാളിന് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 46 ആയി കുറഞ്ഞു. ഇഡി കസ്റ്റഡിയില്‍ കെജ്രിവാളിന്റെ ആരോഗ്യനില വഷളായതായി കെജ്രിവാളിന്റെ ഭാര്യ സുനിത ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്