വിവാഹ വാർഷികത്തിന് ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ സമ്മാനം നൽകുന്ന പതിവുണ്ട്, എന്നാൽ ഇവിടെ ഒരു ഭർത്താവ് സമ്മാനം നൽകാൻ മറന്നതിന് ഭാര്യ നൽകിയ ശിക്ഷ ചില്ലറ അല്ല. സമ്മാനം നല്‍കാത്തതിന്റെ പേരില്‍ ഭർത്താവിനെ ഭാര്യ കുത്തി പരിക്കേല്‍പ്പിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ബാംഗ്ലൂരില്‍ ആണ് സംഭവം ഉണ്ടായത്. 35 കാരിയാണ് ഉറങ്ങിക്കിടന്ന ഭർത്താവിനെ കത്തികൊണ്ട് ആക്രമിച്ചത്. കറിക്കത്തി ഉപയോഗിച്ച് ഭർത്താവായ കരണിന്റെ കയ്യിലാണ് യുവതി കുത്തിയത്. തുടർന്ന് ഭാര്യയെ തള്ളി മാറ്റി ഇയാള്‍ അയല്‍വാസികളെ വിവരമറിയിക്കുകയും വൈദ്യസഹായം തേടുകയും ആയിരുന്നു.
പരിക്കേറ്റ യുവാവ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇയാള്‍ സുഖം പ്രാപിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ വധശ്രമത്തിനാണ് യുവതിയ്ക്കെതിരെ ബെല്ലന്തൂർ പോലീസ് കേസെടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്