ബീഹാർ: ബിഹാറില്‍ നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു.
പുതിയ മന്ത്രിസഭയില്‍ ബി.ജെ.പിക്ക് 16 മന്ത്രിമാരും ജെ.ഡി.യുവിന് 15 മന്ത്രിമാരും ഉണ്ടാകും. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ചിരാഗ് പാസ്വാന്‍റെ എല്‍.ജെ.പി അവകാശവാദം ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്.
2005 ന് ശേഷം ഇത് പത്താം തവണയാണ് നിതീഷ് സത്യപ്രതിജ്ഞ ചെയ്യുന്നത്. നവംബർ 20 ന് ഗാന്ധി മൈതാനത്ത് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാൻ സാധ്യതയുണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിരവധി കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഉൾപ്പെടെ മറ്റ് പ്രമുഖരും പങ്കെടുക്കും.
ഇന്ന് ചേരുന്ന ജെ.ഡി.യു നിയമസഭാ കക്ഷി യോഗത്തില്‍ നിതീഷ് കുമാറിനെ സഭാ നേതാവായി തിരഞ്ഞെടുക്കും. നാളെ ബി.ജെ.പി നിയമസഭാ കക്ഷി യോഗവും എന്‍.ഡി.എ നേതൃയോഗവും ചേരും. തുടര്‍ന്ന് മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. 36 അംഗ മന്ത്രിസഭയില്‍ ബി.ജെ.പിക്ക് 16 അംഗങ്ങളും ജെ.ഡി.യുവിന് 15 അംഗങ്ങളും ഉണ്ടാവും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
