ബംഗാളിലെ നാദിയ ജില്ലയിൽ രണ്ട് നിപ്പ കേസുകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങൾ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി. സിംഗപ്പുർ, തായ്‌ലൻഡ്, ഹോങ്കോങ്, മലേഷ്യ എന്നീ രാജ്യങ്ങളാണ് നിരീക്ഷണ പരിധി വർധിപ്പിച്ചത്.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി സിംഗപ്പുർ വിമാനത്താവളത്തിൽ താപനില പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. 2025 ഡിസംബർ അവസാനത്തോടെ രണ്ട് ആരോഗ്യ പ്രവർത്തകർക്കാണ് ബംഗാളിൽ രോഗബാധയുണ്ടായത്. ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന 196 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ജാഗ്രത തുടരുകയാണ്.
ബംഗാളിൽ നിന്നുള്ള ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ ജോലിക്കായി എത്തുന്നതിനാൽ കേരളത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടത് അത്യാവശ്യമാണ്.
വവ്വാലുകൾ, പന്നികൾ എന്നിവയിലൂടെയാണ് നിപ്പ രോഗാണു മനുഷ്യരിലേക്ക് എത്തുന്നത്. വവ്വാലുകൾ കടിച്ച പഴങ്ങൾ ഭക്ഷിക്കുന്നതിലൂടെയോ, രോഗബാധയുള്ള മൃഗങ്ങളുടെ സ്രവങ്ങളുമായോ കാഷ്ഠവുമായോ സമ്പർക്കമുണ്ടാകുമ്പോഴോ വൈറസ് ബാധിക്കാം. രോഗം ബാധിച്ച വ്യക്തികളിൽ നിന്ന് തുമ്മൽ, ചുമ എന്നിവയിലൂടെയും സ്രവങ്ങളിലൂടെയും മറ്റുള്ളവരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
