മഹാരാഷ്ട്രയിൽ ഗണേശോത്സവത്തിന്റെ ഭാഗമായുള്ള ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ ഒമ്പത് പേര്‍ മുങ്ങി മരിച്ചു.പൂനെ ജില്ലയിൽ നിന്നുള്ള മൂന്നുപേരും നാസിക്, താനെ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടുപേരും വാഷിം, അമരാവതി എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ് മരിച്ചത്.12 പേരെ കാണാതായതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്.പൂനെയിൽ നിന്നുള്ള മൂന്ന് പേരെയും നാസിക്, ജൽഗാവ്, നന്ദേഡ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടു പേരെയുമാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.നാസിക്കിലും അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഗണേശോത്സവത്തിന്‍റെ അവസാനമായാണ് ഗണപതി വിഗ്രഹ നിമജ്ജനം നടത്തുന്നത്. 10 ദിവസത്തെ ചടങ്ങുകൾക്ക് ശേഷം ഇന്നലെയാണ് ഗണേശോത്സവം അവസാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്