ചെങ്കോട്ട സ്‌ഫോടനത്തില്‍ പാകിസ്താൻ-തുർക്കി ബന്ധം അന്വേഷിക്കാൻ എൻഐഎ 

NOVEMBER 13, 2025, 8:21 PM

ദില്ലി: ചെങ്കോട്ടക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പാകിസ്താൻ-തുർക്കി ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ എന്‍ഐഎ.

ഉമർ അടക്കമുള്ള ഫരീദാബാദ് ഭീകര സംഘം നാലിടങ്ങളിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതി ഇട്ടിരുന്നതായി ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു.

ബദർപുർ ടോൾ പ്ലാസയിലൂടെ ഉമർ ദില്ലിയിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.പൊട്ടിത്തെറിച്ച വാഹനത്തിൽ ഉണ്ടായിരുന്നത് ഡോക്ടർ ഉമർ തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. ഉമറും ഫരീദാബാദ് ഭീകര സംഘവും നാല് നഗരങ്ങളില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടുവെന്ന് ഇന്റലിജിൻസ് വൃത്തങ്ങൾ അറിയിച്ചു. 

vachakam
vachakam
vachakam

ഫരീദാബാദിൽ അറസ്റ്റിലായ ഭീകര സംഘത്തിന് പാകിസ്താനിൽ ബന്ധങ്ങൾ ഉണ്ടെന്നാണ് വിലയിരുത്തൽ. പ്രതികൾ ആക്രമണ പദ്ധതികളുടെ വിശദാംശങ്ങൾ പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷൻ വഴിയെന്ന് ഉന്നത അന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam