ന്യൂഡല്‍ഹി: നാവിക സേനയ്ക്ക് കരുത്തേകാന്‍ പുതിയ ഹൈപ്പര്‍ സോണിക് ഗ്ലൈഡ് മിസൈല്‍ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ. നാവികസേന കപ്പലുകളില്‍ നിന്ന് വിക്ഷേപിക്കാന്‍ സാധിക്കുന്നതും ബ്രഹ്മോസ് മിസൈലിന്റെ വെര്‍ട്ടിക്കല്‍ ലോഞ്ച് സിസ്റ്റവുമായി പൊരുത്തപ്പെടുന്നതുമാണ് പുതിയ ഹൈപ്പര്‍ സോണിക് മിസൈല്‍.
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയില്‍ വികസിപ്പിക്കുന്ന മിസൈലില്‍ പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച ഏവിയോണിക്‌സ്, സെന്‍സര്‍ പാക്കേജുകള്‍ എന്നിവയാകും ഉപയോഗിക്കുക. അതിവേഗത്തില്‍ സഞ്ചരിക്കുന്ന ഈ മിസൈലുകള്‍ക്ക് സഞ്ചാര പഥത്തില്‍ അപ്രതീക്ഷിതമായി മാറ്റം വരുത്താന്‍ സാധിക്കും. ഇവയുടെ സഞ്ചാരപഥം ഗണിച്ചെടുത്ത് പ്രതിരോധിക്കുക ദുഷ്‌കരമാണ്. ശത്രുക്കളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് അതിവേഗത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്താന്‍ ഹൈപ്പര്‍ സോണിക് സാങ്കേതിക വിദ്യ സഹായിക്കുന്നു. ചലിക്കുന്ന യുദ്ധക്കപ്പലുകളെയും നിശ്ചലമായ ലക്ഷ്യങ്ങളെയും ഒരേപോലെ തകര്‍ക്കാന്‍ ഇതിന് ശേഷിയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
