ചെങ്കോട്ട സ്ഫോടനക്കേസിൽ പുതിയ നീക്കങ്ങൾ; പ്രതിയുടെ അഭിഭാഷകയെ മാറ്റി, മസ്ജിദിലെ ഇമാം അടക്കം 3 പേർ കസ്റ്റഡിയിൽ

NOVEMBER 19, 2025, 11:07 PM

ഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി കസ്റ്റഡിയിൽ. ഹരിയാന സോഹ്നയിലെ മസ്ജിദിലെ ഇമാം അടക്കം മൂന്ന് പേരെയാണ് ഫരീദാബാദ് പൊലീസ് കസ്റ്റഡിയിൽ എടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം ഉമർ ഈ മസ്ജിദിൽ എത്തിയിരുന്നതായി ആണ് കണ്ടെത്തൽ. അൽ ഫലാഹ് സർവകലാശാല കേന്ദ്രീകരിച്ച് 415 കോടിയുടെ കള്ളപ്പണ ഇടപാട് എന്നാണ് വിവരം. ചെയർമാൻ്റെ പാക് സന്ദർശനവും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.

കേസിലെ പ്രതി അമീർ റാഷിദിനായി ഹാജരായ അഭിഭാഷകയെ മാറ്റി എന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. അഭിഭാഷക സ്മൃതി ചതുർവേദിയെയാണ് മാറ്റിയത്. മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയാണ് നടപടിക്ക് കാരണം. ഭീകരന് നിയമസഹായം നൽകുന്നത് ദില്ലി ലീഗൽ സർവീസ് അതോറിറ്റിയാണെന്ന പ്രസ്താവനയാണ് വിവാദമായത്. സംഭവത്തിൽ ഉടൻ പുതിയ അഭിഭാഷകയെ നിയമിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam