കാഠ്മണ്ഡു: ജെൻ സി പ്രക്ഷോഭങ്ങൾക്കിടെ ഇന്ത്യൻ പൗരന്മാർ തടവുചാടിയെന്നു നേപ്പാളിലെ ജയിൽ മാനേജ്‌മെൻറ് വകുപ്പ്. ജെൻ സി പ്രക്ഷോഭം തുടങ്ങി രണ്ടാം ദിവസം നേപ്പാളിലെ വിവിധ ജയിലുകളിൽനിന്ന് രക്ഷപ്പെട്ടത് 13,000ത്തിലധികം തടവുകാരാണെന്നാണു വിവരം.
തടവു ചാടിയവരിൽ 540 ഓളം പേർ ഇന്ത്യൻ പൗരന്മാരാണെന്ന് ജയിൽ വകുപ്പ് പുറത്തുവിട്ട വിവരം. ഇവർ ഉൾപ്പടെ വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട 5,000 നേപ്പാളി പൗരന്മാരും മറ്റു രാജ്യങ്ങളിൽ നിന്നുള്ള 108 തടവുകാരും ഒളിവിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ജയിൽ ചാടിയവരെ കണ്ടെത്താൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതിനു പുറമേ ഒളിവിലുള്ള തടവുകാർ തിരികെ ജയിലുകളിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം നോട്ടീസും പുറത്തിറക്കി.
അതേസമയം രക്ഷപ്പെട്ട 7,735 തടവുകാരെ തിരികെ എത്തിച്ചതായി അധികൃതർ സെപ്റ്റംബർ 28ന് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്