ഗാന്ധിനഗർ: ബാബ്‌റി മസ്ജിദിന്റെ നിർമാണത്തിന് പൊതുപണം ഉപയോഗിക്കാൻ ജവഹർലാൽ നെഹ്‌റു താൽപര്യപ്പെട്ടിരുന്നെന്നും എന്നാൽ, അത് നടക്കാതിരുന്നതിന് കാരണം സർദാർ വല്ലഭ് ഭായ് പട്ടേൽ ആയിരുന്നെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.
സർദാർ വല്ലഭ് ഭായി പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ വഡോദരയിലെ സാധ്‌ലി ഗ്രാമത്തിൽ സംഘടിപ്പിച്ച ഏകതാമാർച്ചിൽ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.
പട്ടേലിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന് സ്മാരകം നിർമിക്കാൻ സാധാരണക്കാർ പണം സമാഹരിച്ചിരുന്നെന്നും എന്നാൽ, പണം റോഡുകളും കിണറുകളും നിർമിക്കാൻ വിനിയോഗിക്കാൻ നെഹ്‌റു നിർദേശിച്ചുവെന്നും സിങ് കൂട്ടിച്ചേർത്തു.
യഥാർഥ പുരോഗമനവാദിയും പ്രീണനരാഷ്ട്രീയത്തിൽ വിശ്വസിക്കാത്ത മതേതര വ്യക്തിയുമായിരുന്നു പട്ടേൽ എന്നും അദ്ദേഹം പറഞ്ഞു. പൊതുപണം ഉപയോഗിച്ച് ബാബ്‌റി മസ്ജിദ് (അയോധ്യയിൽ) നിർമിക്കാൻ ജവഹർ ലാൽ നെഹ്‌റു താൽപര്യപ്പെട്ടിരുന്നു.
ആരെങ്കിലും ആ നിർദേശത്തെ എതിർത്തെങ്കിൽ അത്, ഗുജറാത്തിയായ അമ്മയുടെ മകനായ സർദാർ വല്ലഭ് ഭായി പട്ടേൽ ആയിരുന്നു. പൊതുപണം ഉപയോഗിച്ച് ബാബ്‌റി മസ്ജിദ് നിർമിക്കാൻ അദ്ദേഹം അനുവദിച്ചില്ല, രാജ്‌നാഥ് സിങ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
