നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻ‌ടി‌എയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം, കേന്ദ്രത്തിനും നോട്ടീസ്

MAY 25, 2026, 2:53 AM

ഡൽഹി: NEET-UG പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ ദേശീയ ടെസ്റ്റിങ് ഏജൻസിയായ എൻ‌ടി‌എയ്ക്ക് സുപ്രീംകോടതിയുടെ കടുത്ത വിമർശനം. വീഴ്ചകളിൽ നിന്ന് എൻ‌ടി‌എ പാഠം പഠിച്ചില്ലെന്ന് ആണ് ജസ്റ്റിസ് പി.എസ്. നരസിംഹ നിരീക്ഷിച്ചത്.

എൻ‌ടി‌എ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്. കേസിൽ എൻ‌ടി‌എയ്ക്കും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.

രണ്ടുവർഷം മുൻപ് ഉണ്ടായ ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് കോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കിയതിനെക്കുറിച്ച് വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സമിതി ചെയർമാൻ ഡോ. കെ. രാധാകൃഷ്ണനും സത്യവാങ്മൂലം സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചു.

vachakam
vachakam
vachakam

മേൽനോട്ട സമിതിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് മൂന്നുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും എൻ‌ടി‌എയ്ക്ക് കോടതി നിർദേശം നൽകി. ഹർജികൾ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam