അസം: വിഖ്യാത ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ അകാല മരണത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഗായകന്റെ വിയോഗത്തില്‍ വ്യക്തത വേണമെന്ന പൊതുജനങ്ങളുടെ ആവശ്യത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച അദ്ദേഹത്തിന്റെ രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടം നടക്കും.
സെപ്റ്റംബര്‍ 23 ന് രാവിലെ 7.30 ന് ഗുവാഹത്തി മെഡിക്കല്‍ കോളജില്‍ എയിംസ് ഗുവാഹത്തി സംഘത്തിന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ തിങ്കളാഴ്ച അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പൊതുജനങ്ങളുടെ ആവശ്യമല്ല. മറിച്ച് ചില പ്രത്യേക വിഭാഗങ്ങളുടെ ആവശ്യമാണിത്. അദ്ദേഹത്തിന്റെ ഭാര്യയുടെ സമ്മതത്തോടെയാണ് ഇത് നടത്താന്‍ തീരുമാനിച്ചത്.തിങ്കളാഴ്ച നടന്ന പത്ര സമ്മേളനത്തില്‍ അസം മുഖ്യമന്ത്രി പറഞ്ഞു. സുബീനെക്കുറിച്ച് ഒരു വിവാദവും സൃഷ്ടിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല അതിനാലാണ് ഈ തീരുമാനം എടുത്തതെന്ന് ഹിമന്ത കൂട്ടിച്ചേര്‍ത്തു.
സിംഗപ്പൂരിലെ ഡോക്ടര്‍മാര്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം സമഗ്രവും സാങ്കേതികമായി മികച്ചതുമായിരുന്നു. എന്നാല്‍ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് സാധ്യതയില്ലെന്ന് ഉറപ്പാക്കാനാണ് രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
