മുസ്ലിം ലീഗ് എംപിക്കെതിരെ ഇഡി അന്വേഷണം

MARCH 14, 2024, 11:43 AM

ചെന്നൈ:  തമിഴ്‌നാട്ടിലെ രാമനാഥപുരം മണ്ഡലത്തിലെ മുസ്ലിം ലീഗ് എംപി  നവാസ് കനിക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം. 

നവാസ് കനിയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് റെയ്‌ഡ് നടക്കുകയാണ്. എസ്‌ടി കൊറിയര്‍ എന്ന നവാസ് കനിയുടെ സ്ഥാപനങ്ങളിലാണ് ഇഡി സംഘം റെയ്‌ഡ് നടത്തുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നവാസ് കനിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്.

vachakam
vachakam
vachakam

മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കാൻ സാധ്യതയുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാൽ ഇതുവരെ ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാമനാഥപുരം സീറ്റിൽ മുസ്ലിം ലീഗാണ് മത്സരിക്കുന്നത്. ഡിഎംകെ സഖ്യത്തിന്റെ ഭാഗമാണ് മുസ്ലിം ലീഗ്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam