'സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ'; തീരുവ കുറച്ചതിന് ട്രംപിന് നന്ദി പറഞ്ഞ് നരേന്ദ്ര മോദി

FEBRUARY 2, 2026, 5:32 PM

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 25 ശതമാനം തീരുവ 18 ശതമാനമാക്കി കുറച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാധ്യമ പോസ്റ്റിലാണ് മോദി ട്രംപിന് നന്ദി അറിയിച്ചത്. 

അതേസമയം റഷ്യന്‍ എണ്ണ വാങ്ങേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനം ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി. സമാധാനം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ട്രംപിന്റെ എല്ലാ ശ്രമങ്ങള്‍ക്കും മോദി പിന്തുണ പ്രഖ്യാപിച്ചു. ഇത് റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തി എന്നതിന്റെ പരോക്ഷ സൂചനയാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം ഏതൊക്കെ കാര്യത്തിലാണ് ഇന്ത്യ ഇളവുകള്‍ പ്രഖ്യാപിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

നിര്‍ണായക ചര്‍ച്ചകള്‍ക്കായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യുഎസിലെത്തിയിട്ടുണ്ട്. ധാതു വിഭവങ്ങളുടെ വിതരണ ശ്യംഖലയുമായി ബന്ധപ്പെട്ട മന്ത്രിതല യോഗത്തില്‍ പങ്കെടുക്കാനാണ് യാത്രയെങ്കിലും ഇന്ത്യയുഎസ് വ്യാപാരക്കരാര്‍ സംബന്ധിച്ചും ചര്‍ച്ച നടത്തുമെന്നാണു വിവരം. യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും ട്രംപ് ഭരണകൂടത്തിലെ ഉന്നതരുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam