ചെന്നൈ: നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് 6:23 ഓടെയായിരുന്നു അന്ത്യം.
ഈ മാസം 8ന് ഇദ്ദേഹം ടി നഗറിലെ വീട്ടിൽ വെച്ച് വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു.
തമിഴ്നാട് ബിജെപി മുൻ പ്രസിഡന്റ് ആയിരുന്നു. ആർഎസ്‌എസ്സിൽ സജീവമായിരുന്ന ഇദ്ദേഹം പിന്നീട് ബിജെപി ദേശീയ വൈസ് പ്രസിഡന്റായി. കേരളത്തിന്റെ ചുമതലയും വഹിച്ചിരുന്നു.
2021 മുതൽ 2023 വരെ മണിപ്പൂർ ഗവർണർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ നിന്ന് രാജ്യസഭാ എംപി ആയി. 2023 ഫെബ്രുവരി മുതലാണ് നാഗലാൻഡ് ഗവർണർ ആയി ചുമതലയേറ്റത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്