കർണാടക: ഹൊന്നുരു ഗൊല്ലറഹട്ടി ഗ്രാമത്തിൽ റോട്ട്‌വീലർ നായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. മല്ലഷെട്ടിഹള്ളി സ്വദേശി അനിത ഹലേഷാണ് (38) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മക്കളുമായി വഴക്കിട്ടതിന് പിന്നാലെ വീടുവിട്ട് ഇറങ്ങിയതായിരുന്നു അനിത ഹലേഷ് എന്നാണ് ലഭിക്കുന്ന വിവരം.
മല്ലഷെട്ടിഹള്ളിയിൽ നിന്ന് ഹൊന്നൂർ ഗൊല്ലറഹട്ടി വഴി മാതാപിതാക്കളുടെ വീടായ വാടാനഹള്ളിയിലേക്ക് നടക്കുന്നതിനിടെയാണ് അനിതയെ രണ്ട് റോട്ട്‌വീലർ നായ്ക്കൾ ആക്രമിച്ചത്. തലയിലും മുഖത്തും കഴുത്തിലും കാലിലും ഉൾപ്പെടെ അനിതയുടെ 50ലേറെ ശരീരഭാഗങ്ങളിൽ നായ്ക്കൾ കടിച്ചതിൻ്റെയും ആക്രമിച്ചതിൻ്റെയും പാടുകളുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
സംഭവം നടന്ന് ഉടൻ തന്നെ പ്രദേശവാസികൾ അവരെ ദാവണഗരെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എന്നാൽ രാത്രി പത്ത് മണിയോടെ ഒരു സംഘം ആളുകൾ ഓട്ടോറിക്ഷയിലെത്തി റോട്ട്‌വീലർ നായ്ക്കളെ ഹൊന്നുരു ഗൊല്ലറഹട്ടിയിൽ വിടുന്നതിൻ്റെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവിയിൽ ലഭിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തിൽ ദുരൂഹത ആരോപിച്ച അനിതയുടെ സഹോദരൻ കൃഷ്ണ ചന്ദ്രപ്പ ദാവണഗരെ റൂറൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
