ന്യൂഡല്‍ഹി: വോട്ടിന് കോഴ വാങ്ങുന്ന എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പാര്‍ലമെന്ററി പരിരക്ഷയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്.
കോഴ വാങ്ങുന്ന എംപിമാർക്കും എംഎൽഎമാർക്കും വിചാരണ നേരിടുന്നതിൽനിന്ന് പ്രത്യേക പരിരക്ഷ നൽകാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഇതിനെ ക്രിമിനൽ കുറ്റമെന്ന് വിശദീകരിച്ച സുപ്രീം കോടതി 1998ലെ വിധി റദ്ദാക്കി. വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്ന ജനപ്രതിനിധികളെ വിചാരണയിൽനിന്ന് ഒഴിവാക്കിയ 1998ലെ പി.വി.നരസിംഹറാവു കേസിലെ അഞ്ചംഗ ബെഞ്ചിന്റെ വിധിയാണ് സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ഇന്ന് റദ്ദാക്കിയത്.
സുപ്രീം കോടതി ഏഴംഗ ബെഞ്ചിന്റേതാണ് വിധി. കോഴവാങ്ങുന്നത് പാര്‍ലമെന്ററി അവകാശത്തിന്റെ ഭാഗമല്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.
കോഴക്കേസിൽ എംപിമാരെയും എംഎൽഎമാരെയും വിചാരണയിൽനിന്ന് ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്