ജയിച്ചാൽ ഭരണഘടന തിരുത്തുമെന്ന് എംപി: എന്നാൽ പിന്നെ ഇത്തവണ മത്സരിക്കേണ്ടെന്ന് ബിജെപി

MARCH 25, 2024, 3:31 PM

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം അധികാരത്തിലെത്തിയാൽ ഇന്ത്യൻ ഭരണ ഘടന തിരുത്തി എഴുതുമെന്ന് വിവാദ പരമാർശം നടത്തിയ സിറ്റിംഗ് എംപിക്ക് സീറ്റ് നിഷേധിച്ച് ബിജെപി.കർണാടകയിൽ നിന്ന് ആറ് തവണ എംപിയായ അനന്ത്കുമാർ ഹെഗ്‌ഡെയ്ക്കാണ് ബിജെപി ഇത്തവണ സീറ്റ് നിഷേധിച്ചത്.

എംപിയുടെ പരാമർശങ്ങളിൽ പ്രതിപക്ഷം ബിജെപിയെ കനത്ത ഭാഷയിൽ ആക്ഷേപിച്ചപ്പോൾ, വെട്ടിലായ ബിജെപിയാകട്ടെ ഹെഗ്‌ഡെയുടെ പരാമർശം അദ്ദേഹത്തിൻ്റെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്ന് പറഞ്ഞ് അകന്നു നിൽക്കുകയാണ് ചെയ്തത്.വ്യക്തിപരമായ അഭിപ്രായമാണ് പൊതു വേദിയിൽ പറഞ്ഞെതെന്ന് പാർടി വ്യക്തമാക്കുമ്പോഴും അദ്ദേഹത്തെ ഇത്തവണ കളത്തിലിറക്കുന്നത് തിരിച്ചടി ആയെക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

അതിനാൽ കർണാടക നിയമസഭാ സ്പീക്കറായും സംസ്ഥാന മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ആറ് തവണ എംഎൽഎയായ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരിയാണ് ഇത്തവണ ഹെഗ്‌ഡെക്ക് പകരക്കാരനായി ജനവിധി തേടുന്നത്.

vachakam
vachakam
vachakam

വിദ്വേഷ പ്രസംഗങ്ങൾക്കും വിവാദ പരാമർശങ്ങൾക്കും പേരുകേട്ട നേതാക്കളെ ഇത്തവണ മത്സരരംഗത്തേക്ക് ഇറക്കേണ്ടെന്ന പാർട്ടി നിലപാടാണ് ഇവിടെ വ്യക്തമാകുന്നത്.


 ENGLISH SUMMARY: 6-Time MP Spoke About 'Constitution Change', BJP Changes Him As Candidate

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam