രാജസ്ഥാൻ: ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് പെറ്റമ്മ. രാത്രി നിർത്താതെ കരഞ്ഞതിന് ആണ് അമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നതെന്നാണ് പുറത്തു വരുന്ന വിവരം. രാജസ്ഥാനിലെ രാംഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
പ്രതിയായ അഞ്ജു, കുഞ്ഞിനെ സർജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം ദിവസങ്ങളായി കുഞ്ഞിന്റെ കരച്ചില്‍ കാരണം ഉറങ്ങാൻ സാധിച്ചില്ലെന്നും താൻ അസ്വസ്ഥയായിരുന്നുവെന്നും ആണ് യുവതി പൊലീസിനോട് വ്യക്തമാക്കിയത്. കുട്ടിയെ 4-5 ദിവസം മുമ്പ് തന്നെ കൊല്ലുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നതായും അവർ പൊലീസിന് മൊഴി നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്