ലഖ്നൗ: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പ്രാഥമികാന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരിട്ട് സമർപ്പിച്ചു. കേസിന്റെ അന്തിമ റിപ്പോർട്ട് വരും ഞായറാഴ്ച സമർപ്പിക്കുമെന്നാണ് വിവരം.
ഇക്കഴിഞ്ഞ കുംഭമേളക്കാലത്താണ് ഏറ്റവും കൂടുതൽ പണാപഹരണം നടന്നിട്ടുള്ളതെന്നാണ് റിപ്പോർട്ടിലെ പ്രധാന സൂചന. അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ട്രസ്റ്റ് ഭാരവാഹികളോടും ക്ഷേത്ര ജീവനക്കാരോടും അയോധ്യ വിട്ടുപോകരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ഭൂമി ഇടപാടുകളും നിലവിൽ അന്വേഷണ പരിധിയിലാണ്. ട്രസ്റ്റ് ഭാരവാഹി ചമ്പത് റായ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുൻ കർസേവകന്റേതടക്കം മൂന്ന് പരാതികൾ അയോധ്യ പോലീസ് സ്റ്റേഷനിൽ ഇതിനോടകം ലഭിച്ചിട്ടുണ്ട്.
അതേസമയം, ഭക്തർ സമർപ്പിച്ച വഴിപാടുകളിലും ഫണ്ടുകളിലും വൻ ക്രമക്കേട് നടന്നതായുള്ള പരാതികളിൽ അന്വേഷണം തുടരുന്നതിനിടെ അതീവ ഗുരുതരമായ പുതിയ കണ്ടെത്തലുകളും പുറത്തുവന്നിട്ടുണ്ട്. ക്ഷേത്ര ശേഖരത്തിൽ നിന്നും 60 കിലോഗ്രാം വെള്ളി കട്ടകൾ കാണാതായതായും ഇവയുടെ യാതൊരുവിധ രേഖകളും ക്ഷേത്ര അധികൃതരുടെ പക്കലില്ലെന്നുമാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.
രാമക്ഷേത്രത്തിലെ 'പ്രാൺ പ്രതിഷ്ഠ' സമയത്ത് രാം ലല്ലയ്ക്ക് ഭക്തർ സമർപ്പിച്ച ഈ വെള്ളി കട്ടകൾ ക്ഷേത്രത്തിന്റെ അടിത്തറയിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ളവയായിരുന്നു. കഴിഞ്ഞ ആറ് ദിവസമായി പ്രത്യേക അന്വേഷണ സംഘം ഈ വെള്ളി കട്ടകളുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള കൃത്യമായ ഔദ്യോഗിക വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അധികൃതർക്ക് ഇതുവരെ ഇതിന്റെ യാതൊരു വിവരവും നൽകാൻ കഴിഞ്ഞിട്ടില്ല.
എന്നാൽ, തങ്ങളുടെ പക്കൽ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് വെള്ളി കൈമാറിയതിന്റെ കൃത്യമായ രസീതുണ്ടെന്ന് സംഭാവന നൽകിയ ജ്വല്ലേഴ്സ് അസോസിയേഷൻ ഉറപ്പിച്ചു പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
