തെലങ്കാന: കരീംനഗറിലെ ബിആര്‍എസ് സ്ഥാനാര്‍ത്ഥിയും മുൻ എംപിയുമായ ബി വിനോദ് കുമാറിന്‍റെ ഉടമസ്ഥതയിലുള്ള മള്‍ട്ടിപ്ലക്സ് തിയേറ്ററില്‍ നിന്ന് ആറരക്കോടിയിലധികം രൂപ പോലീസ് പിടിച്ചെടുത്തതായി റിപ്പോർട്ട്. പൊലീസാണ് രഹസ്യവിവരത്തെ തുടര്‍ന്ന് കരീംനഗറിലുള്ള 'പ്രതിമ' എന്ന മൾട്ടിപ്ലക്സ് തിയേറ്ററില്‍ പരിശോധന നടത്തിയത്.
കാർഡ് ബോർഡ് പെട്ടിയിലാണ് പണം സൂക്ഷിച്ചിരുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. ഇത് പൊലീസ് സീല്‍ ചെയ്ത് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിആര്‍എസ് നേതാവ് കവിതയുടെ അറസ്റ്റിന് പിന്നാലെ ആണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.
അതേസമയം കവിതയെ ഇന്ന് കോടതിയിൽ ഹാജരാക്കി. കേസ് കോടതി പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്