ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ താരത്തിനും പശ്ചിമ ബംഗാൾ സർക്കാരിനും നോട്ടീസ് അയച്ച് സുപ്രീം കോടതി. ജീവനാംശം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ഹസിൻ ജഹാൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
അതേസമയം കൽക്കട്ട ഹൈക്കോടതി വിധിച്ച പ്രതിമാസ ജീവനാംശം മതിയാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹസിൻ ജഹാൻ ഹർജി നൽകിയത്. ഹസിൻ ജഹാനും മകൾക്കുമായി കൽക്കട്ട ഹൈക്കോടതി പ്രതിമാസം 1.5 ലക്ഷവും 2.5 ലക്ഷവും വീതം നാല് ലക്ഷം ജീവനാംശം കൽക്കട്ട ഹൈക്കോടതി അനുവദിച്ചിരുന്നു.
എന്നാൽ ഈ തുക തങ്ങൾക്കോ മകൾക്കോ മതിയായതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹസിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചത്. ഹസിൻ ജഹാന്റെ അപേക്ഷ പരിഗണിച്ച കോടതി പശ്ചിമ ബംഗാൾ സർക്കാരിനോടും മുഹമ്മദ് ഷമിയോടും നാല് ആഴ്ചകൾക്കുള്ളിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടു. ഈ സമയപരിധിക്കുള്ളിൽ കേസ് വീണ്ടും പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
