മോദിയുടെ ജനപ്രീതി ഇടിയുന്നു

SEPTEMBER 1, 2025, 2:08 AM

ഇന്ത്യയിൽ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയതിന്റെ സൂചനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിയുന്നുവെന്ന സർവെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ജൂലയ് ഒന്നിനും ആഗസ്റ്റ് പതിനാലിനുമിടയിൽ ഇന്ത്യ ടുഡേ സീ വോട്ടർ മൂഡ് ഓഫ് ദ നേഷൻ ഇന്ത്യയിലെ എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും നടത്തിയ സർവെയിൽ മോദിയുടെയും കേന്ദ്രസർക്കാരിന്റെയും ജനപിന്തുണയിൽ വലിയ ഇടവു സംഭവിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

54778 ആളുകളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. മോദി സർക്കാർ ജനങ്ങളിൽ നിന്ന് അകലുന്നുവെന്ന് സർവെ റിപ്പോർട്ടിൽ നിന്ന് വിലയിരുത്താം. മറുവശത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യത്തിന് ജനപിന്തുണയേറുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ സർവെയിൽ കേന്ദ്ര സർക്കാരിന്റെ ജനപിന്തുന്ന 62.1 ശതമാനമായിരുന്നു. ആഗസ്റ്റിൽ നടത്തിയ സർവെയിൽ 52.4ശതമാനമായി ഇടിഞ്ഞു താണു. പുതിയ സർവെയിൽ 12.7 ശതമാനം പേർ മോദി സർക്കാരിന്റെ പ്രകടനം ശരാശരിയാണന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.

12.6 ശതമാനം പേർ സർക്കാരിന്റെ പ്രവർത്തനം മോശമെന്നും  13.8 ശതമാനം വളരെ മോശമെന്നും പറയുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ ഇന്ത്യാ സഖ്യം 208 സീറ്റു നേടുമെന്നാണ് സർവെയുടെ പ്രവചനം. ഫെബ്രുവരിയിലെ സർവെയിൽ 188 സീറ്റുകളാണ് പറഞ്ഞിരുന്നത്. പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ ജനപിന്തുണ 58 ശതമാനമായി കുറഞ്ഞു. ഫെബ്രുവരിയിൽ 62 ശതമാനത്തിന് മുകളിലായിരുന്നു.

vachakam
vachakam
vachakam

സർവെ റിപ്പോർട്ട് ജനങ്ങളുടെ മനസാണ് രേഖപ്പെടുത്തുന്നതെങ്കിൽ മോദി സർക്കാർ ജനദ്രോഹമാവുകയാണ്. പഹാൽഗാം ഭീകരാക്രമണം സുരക്ഷാ വീഴ്ച കാരണമാണ് സംഭവിച്ചതെന്ന ആരോപണം രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ നേരത്തേ ഉന്നയിച്ചിരുന്നു. പാക്കിസ്ഥാന് സൈന്യം മറുപടി നൽകിയതിനെ രാഷ്ട്രീയ നേട്ടമാക്കാൻ മോദിക്കും എൻ.ഡി. എയ്ക്കും കഴിയില്ല. ജനങ്ങൾ അതിന് കൂട്ടു നിൽക്കില്ല എന്നതാണ് സർവെ സൂചിപ്പിക്കുന്നത്.

കാശ്മീരിലെ ഭീകരാക്രമണത്തിന് മറുപിയായി 2016ൽ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെ ബി.ജെ.പി രാഷ്ടീയ മുതലെടുപ്പ് നടിത്തിയാണ് അധികാരത്തുടർച്ച നേടിയതെന്ന് വ്യക്തമാണ്. ഇത്തവണ പഹൽഗാമിൽ സൈന്യം നടത്തിയ തിരിച്ചടിക്ക് അത്തരമൊരു രാഷ്ട്രീയ നേട്ടം ബി.ജെ.പിക്ക് ലഭിക്കില്ലെന്നാണ് സർവെ സൂചിപ്പിക്കുന്നത്. 2024ൽ മോദി അധികാരത്തിൽ എത്തിയത് വോട്ടു കൊള്ള നടത്തിയാണെന്ന രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സർവെ ഫലം പുറത്തുവന്നത്. രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ ജനങ്ങൾ ശരിവച്ചതിന്റെ പ്രത്യക്ഷ തെളിവായി സർവെ ഫലത്തെ കാണാം.

ഛത്തീസ്ഗഡിൽ നിരാലംബർക്കിടയിൽ സേവന പ്രവർത്തനം നടത്തിക്കൊണ്ടിരുന്ന കന്യാസ്ത്രീകളെ ആക്രമിച്ച സംഘപരിവാർ നടപടി ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച ബി.ജെ.പി സർക്കാരിന്റെ നടപടിയെ ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ കക്ഷികളും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരും അപലപിച്ചതാണ്. ഉത്തരേന്ത്യയിൽ മത ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള സംഘപരിവാർ ആക്രമണം ജനമനസുകളിൽ വലിയ മുറിവാണ് ഏൽപ്പിച്ചത്.

vachakam
vachakam
vachakam

ഭരണഘടനയെ തകർക്കാനുള്ള നീക്കങ്ങൾ എൻ.ഡി. എ സർക്കാർ ഒളിഞ്ഞും തെളിഞ്ഞും നടത്തിവരികയാണ്. മോദി സർക്കാരിന്റെ വിദേശ നയങ്ങളിലെ പാളിച്ചകൾ അടുത്തിടെയാണ് വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ഇത്തരം സമകാലിക സംഭവങ്ങൾ നിലനിൽക്കെ, വോട്ടുകൊള്ള തുറന്നുകാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന വോട്ട് അധികാർ യാത്ര വലിയ ജനപിന്തുണയോടെ മുന്നേറുകയാണ്.

ഇത്തരം രാഷ്ട്രീയ സംഭവവികാസങ്ങൾക്കിടയിലാണ് മോദി സർക്കാരിന്റെ ജനപ്രീതി അളക്കാനുള്ള സർവെയുടെ ഫലം പുറത്തുവന്നത്. ഇന്ത്യയുടെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാൻ രാഹുലും ഇന്ത്യാ സഖ്യവും നടത്തുന്ന പടയോട്ടത്തിന് സർവെ ഫലം വിലയ ആത്മവിശ്വാസമാണ് നൽകുന്നത്.

ജെയിംസ് കൂടൽ

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam